തിരുവനന്തപുരം :ജില്ലയിൽ ഏഴിടത്ത് കള്ളവോട്ട് ചെയ്തതായി പരാതി.
വോട്ടർമാർ വോട്ടു രേഖപ്പെടുത്താൻ എത്തിയപ്പോൾ ഇവരുടെ വോട്ട് മറ്റാരോ ചെയ്തുവെന്ന് പ്രിസൈഡിങ് ഓഫിസർമാർ അറിയിച്ചു. തുടർന്ന് ഇവരിൽ പലരും ടെൻഡർ വോട്ട് രേഖപ്പെടുത്തിയ ശേഷം മടങ്ങി.
കുന്നുകുഴി യുപിഎസിലെ 171ാം നമ്പർ ബൂത്തിലെ തങ്കപ്പൻ, ആർ.രാജേഷ്, മണക്കാട് ജിഎച്ച്എസിലെ 147ാം നമ്പർ ബൂത്തിലെ രാജേഷ്, തൃക്കണ്ണാപുരത്ത് മുരളീധരൻ, അയിരൂപ്പാറ കിഷോർ ഭവനിൽ ലളിതമ്മ, ആറ്റിങ്ങൽ നഗരൂർ വള്ളംകൊല്ലി ഗുരുദേവ സ്കൂളിൽ ആർ.ബിന്ദു, പൂങ്കുളം ഗവ.യുപിഎസ് 168ാം നമ്പർ ബൂത്തിലെ സുരേഷ്കുമാർ എന്നിവരുടെ വോട്ടുകളാണ് മറ്റാരോ രേഖപ്പെടുത്തിയതെന്നാണ് പരാതി.