നെടുമങ്ങാട്: സുഹൃത്തുകളായ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
നെടുമങ്ങാട് മണക്കോട് സ്വദേശി ബിജീഷ് (26), വർക്കല സ്വദേശി ശ്യം (26) എന്നിവരാണ് മരിച്ചത്.
നിര്‍മ്മാണ തൊഴിലാളികളായ ഇരുവരും സുഹൃത്തുകളാണെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഇവരെ കാണാനില്ലായിരുന്നു.
നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു. ആത്മഹത്യ ചെയ്യുവാനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.