കഠിനംകുളം: പുതുക്കുറിച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ കേസെടുത്ത് കഠിനംകുളം പൊലീസ്.
അടിപിടിക്കും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഉൾപ്പെടെ രണ്ടു കേസുകളാണ് എടുത്തിട്ടുള്ളത്.
അടിപിടിക്കേസിലെ പ്രതികളായ നബിൻ, കൈഫ് എന്നിവരെയും പിടികൂടിയിട്ടുണ്ട്. ഇവരെയാണ് ബന്ധുക്കൾ പോലീസിനെ ബന്ദിയാക്കി ജീപ്പിൽ നിന്നും രക്ഷപ്പെടുത്തിയത്.