തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ എസ് ആർ ടി സി ബസ് ഡ്രൈവറും തമ്മിലെ തർക്കത്തിൽ നിർണായകമായ സി സി ടി വി മെമ്മറി കാർഡ് കാണായതിൽ പൊലീസ് കേസെടുത്തു.
ഗതാഗത മന്ത്രി ഗണേഷ് കുമാർ കെ എസ് ആർ ടി സി എം ഡിക്ക് നൽകിയ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ കെ എസ് ആർ ടി സി നൽകിയ പരാതിയിലാണ് കേസെടുത്തത്. തമ്പാനൂർ പൊലീസാണ് മെമ്മറി കാർഡ് കാണാതായതിൽ കേസ് എടുത്തിരിക്കുന്നത്