ശ്രീകാര്യം : അടുത്ത മാസം ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ആക്കുളം ടൂറിസം വില്ലേജിലെ കണ്ണാടിപ്പാലത്തിൽ പൊട്ടൽ.
ബുധനാഴ്ച ഉച്ചയോടെയാണ് പാലത്തിലേക്ക് കയറുന്നഭാഗത്തെ കണ്ണാടിപ്പാളിയിൽ വിള്ളൽ കണ്ടെത്തിയത്.
എന്നാൽ, കണ്ണാടിപ്പാലത്തിന്റെ നിർമാണത്തിനായി കൊണ്ടു വന്ന പ്രത്യേകം തയ്യാറാക്കിയ മൂന്നുപാളികളുള്ള കണ്ണാടിപ്പാളിയിൽ ആയുധം ഉപയോഗിച്ച് ശക്തിയായി അടിച്ചു കേടുവരുത്താനാണ് ശ്രമിച്ചെന്ന് കാട്ടി പരിപാലനച്ചുമതലയുള്ള വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (വൈബ്കോസ്) ശ്രീകാര്യം പോലീസിൽ പരാതി നല്കി.
ഗുണമേന്മ കുറഞ്ഞ കണ്ണാടിയാണ് ഉപയോഗിച്ചതെന്നും അതാണ് വിള്ളൽ ഉണ്ടായതെന്നും ആരോപണമുയർന്നിട്ടുണ്ട്