തിരുവനന്തപുരം : കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. അഖിൽ അപ്പു എന്നയാളാണ് കസ്റ്റഡിയിലുളളത്.
കൊലപാതകം നടത്തിയ മറ്റ് മൂന്ന് പേര്‍ ഇപ്പോഴും ഒളിവിലാണ്. ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ നാലു പേരും കേസിൽ പിടിയിലായിട്ടുണ്ട്.
അനീഷ്, ഹരിലാൽ, കിരൺ കൃഷ്ണ, കിരൺ എന്നിവരാണ് പിടിയിലായത്. കുട്ടപ്പൻ എന്നുവിളിക്കുന്ന അനീഷാണ് ഇന്നോവ വാഹനം വാടകയ്ക്ക് എടുത്ത് കൊണ്ടുവന്നത്. ഇയാൾ അനന്ദു കൊലകേസിലെയും പ്രതിയാണ്. ഹരിലാലും അനന്ദു കൊല കേസിലെ പ്രതിയാണ്.