കാട്ടാക്കട : മുതിയാവിളയിൽ വീട്ടമ്മയുടെ മൃതദേഹം റബ്ബർത്തോട്ടത്തിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.
മൃതദേഹപരിശോധനാ ഫലത്തിൽ ഇത് വ്യക്തമായതായി പോലീസ് അറിയിച്ചു. ഇതോടൊപ്പം താമസിച്ചിരുന്ന പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശി ഓട്ടോഡ്രൈവർ രഞ്ജിത്തി(31) നായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. ഇയാൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.
പേരൂർക്കട ഹാർവിപുരം ഭാവനാ നിലയത്തിൽ മായാ മുരളി(37) യുടെ മൃതദേഹമാണ് മുതിയാവിള കാവുവിളയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീടിനടുത്തെ റബ്ബർ പുരയിടത്തിൽ വ്യാഴാഴ്ച രാവിലെ പത്തരയോടെ കണ്ടെത്തിയത്.