തിരുവനന്തപുരം: കൊടും ചൂടിന് ശമനമായി ജില്ലയിൽ കനത്ത മഴ.ജില്ലയിലെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു.
തിരുവനന്തപുരം നഗരത്തിൽ തമ്പാനൂർ, പെരൂർക്കട ,ചാക്ക, വഴുതക്കാട് ,കിഴക്കേകോട്ട വെള്ളയമ്പലം തുടങ്ങി നഗരത്തിലെ പല ഭാഗങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്.
തിരുവനന്തപുരത്ത് മലയോര മേഖലകളിലും കനത്ത മഴയാണ് ലഭിക്കുന്നത്. നെയ്യാറ്റിൻകര, കാരക്കോണം, വെള്ളറട ഭാഗങ്ങളിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്.
എന്നാൽ ആറ്റിങ്ങൾ ഭാഗത്ത് ഇടിമിന്നൽ ഉണ്ടായി, രാത്രിയോട് കൂടി മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്.
ജില്ലയിൽ ഇന്നും (മെയ് 12), മെയ് 14 മുതൽ 16 വരെയും 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.
ഈ സാഹചര്യത്തിൽ ഇന്നും, മെയ് 14,15,16 തിയതികളിലും ജില്ലയിൽ യെല്ലോ അലർട്ട് ആണ്.