തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്കു കാണാനാവാതെ ഒമാനിൽ തിരുവനന്തപുരം സ്വദേശി മരിച്ച സംഭവത്തിൽ പ്രതിഷേധം.
മരിച്ച നമ്പി രാജേഷിന്റെ മൃതദേഹവുമായി എയർ ഇന്ത്യയുടെ ഓഫീസിന് മുമ്പിലാണ് ബന്ധുക്കൾ പ്രതിഷേധിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകും വഴിയാണ് എയർ ഇന്ത്യയുടെ ഇഞ്ചക്കലിലെ ഓഫീസിന് മുമ്പിൽ മൃതദേഹം ഇറക്കിവെച്ചത്.
സംഭവത്തിൽ നീതി കിട്ടണമെന്നും അധികൃതരിൽ നിന്ന് വ്യക്തമായ മറുപടി ലഭിക്കണമെന്നുമായിരുന്നു ബന്ധുക്കളുടെ ആവശ്യം. പിന്നീട് സംസ്കാര ചടങ്ങുകൾക്ക് ശേഷം വിഷയം ചർച്ച ചെയ്യാമെന്ന അധികൃതരുടെ ഉറപ്പിൽ മൃതദേഹം കരമനയിലെ വീട്ടിലെത്തിച്ചു.