മലയിൻകീഴ്: അടിയേറ്റ് അച്ഛൻ മരിച്ച സംഭവത്തിൽ മകൻ റിമാൻഡിൽ.
വിളവൂർക്കൽ ചെറുപൊറ്റ പാറപ്പൊറ്റ പൂവണംവിള വീട്ടിൽ രാജേന്ദ്രൻ(63) മരിച്ച കേസിലാണ് മകൻ രാജേഷിനെ (36) റിമാൻഡ് ചെയ്തത്. രാജേന്ദ്രൻ മകനുമൊത്ത് മദ്യപിക്കുന്നത് പതിവായിരുന്നു.
ഇക്കഴിഞ്ഞ 4ന് ഉച്ചയ്ക്കാണ് രാജേന്ദ്രനെ വാക്കുതർക്കത്തിനിടെ മകൻ രാജേഷ് തടിക്കഷണം കൊണ്ട് മുഖത്തടിച്ച് വീഴ്ത്തിയത്. ബോധം നഷ്ടപ്പെട്ട രാജേന്ദ്രൻ തറയിൽ വീണെങ്കിലും രാജേഷ് തലയ്ക്ക് വീണ്ടും അടിക്കുകയായിരുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാജേന്ദ്രൻ മരിച്ചത്.കോടതിയിൽ ഹാജരാക്കിയ രാജേഷിനെ റിമാൻഡ് ചെയ്തു.