‘കാട്ടിലെ കണ്ണനെ’ ഗുണ്ടാ നിയമപ്രകാരം ജയിലിലടച്ചു

IMG_20240517_214205_(1200_x_628_pixel)

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ ഗുണ്ടാ നിയമപ്രകാരം ജയിലിലടച്ചു.

കാട്ടിലെ കണ്ണൻ എന്നറിയപ്പെടുന്ന വെങ്ങാനൂർ മുട്ടയ്ക്കാട് വെളളാർ അരിവാൾ കോളനിയിൽ പണയിൽ വീട്ടിൽ വിമൽ മിത്ര(23)യെ ആണ് കോവളം പോലീസ് അറസ്റ്റുചെയ്തത്.

അടിപിടി, സ്ത്രീകൾക്കെതിരെയുള്ള അക്രമം, കൊലപാതക ശ്രമം അടക്കമുളള നിരവധി കേസുകളിൽ പ്രതിയാണ് കാട്ടിലെ കണ്ണൻ. ഇയാൾക്കെതിരെ കോവളം പോലീസ് സ്‌റ്റേഷനിൽ പത്ത് കേസുകളും ആറ്റിങ്ങൽ പോലീസ് സ്‌റ്റേഷനിൽ രണ്ട് കേസുകളുമുണ്ടെന്ന് പോലീസ് അറിയിച്ചു

നാട്ടുകാരുടെ സമാധനപരമായ ജീവിതത്തിന് ഇയാൾ തടസമാണെന്ന് കാട്ടി കോവളം എസ്.എച്ച്.ഒ. സജീവ് ചെറിയാൻ ഫോർട്ട് അസി. കമ്മീഷണർ ബിനുകുമാറിനും തുടർന്ന് കളക്ടർക്കും കൈമാറിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. കളക്ടർ നൽകിയ ശുപാർശ പ്രകാരമാണ് ഇയാളെ ഗുണ്ടാ നിയമപ്രകാരം ജയിലിലടച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!