തിരുവനന്തപുരം: സോഫ്റ്റ്‌വെയർ രംഗത്തെ നിക്ഷേപങ്ങളിൽ ഏഷ്യയിൽ ഒന്നാമൻ തിരുവനന്തപുരമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ.
സോഫ്റ്റ്‍വെയർ അനുബന്ധമേഖലകളിലെ നിക്ഷേപത്തിനു ഏറ്റവും അനുയോജ്യമായ ലോകത്തിലെ 24ാമത്തെ നഗരമാണ് തിരുവനന്തപുരമെന്നും ഫെയ്സ്ബുക്കിലെ കുറിപ്പിൽ ആര്യ പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിൽ പൂർണ്ണരൂപം;
സോഫ്റ്റ് വെയർ രംഗത്തെ നിക്ഷേപങ്ങളിൽ ഏഷ്യയിൽ തന്നെ ഒന്നാമതായി മാറിയിരിക്കുകയാണ് നമ്മുടെ തിരുവനന്തപുരം നഗരം. മികച്ച ബിസിനസ് ലൊക്കേഷന്‍, അനുകൂലമായ കാലാവസ്ഥ, മികവുറ്റ ജീവിത സാഹചര്യവും ജീവിതനിലവാരവും, കുറഞ്ഞ റിസ്‌കുകള്‍, ആകര്‍ഷകമായ തീരപ്രദേശങ്ങള്‍ എന്നിവയാണ് നമ്മുടെ നഗരത്തെ പട്ടികയിൽ ഇടം നേടാൻ അർഹമാക്കിയത്. ലോകത്ത് സോഫ്റ്റ്‌വെയര്‍ അനുബന്ധ മേഖലയില്‍ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ 24 നഗരങ്ങളിലൊന്നാണ് തിരുവനന്തപുരം നഗരം. സ്മാർട്ടാകുന്ന നമ്മുടെ നഗരം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളിൽ ഒന്നായി തീരുകയാണ്.