തിരുവനന്തപുരം: പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു.
മംഗലപുരത്ത് അപകടമുണ്ടായത്. ഡ്രൈവറായ നാമക്കൽ സ്വദേശി എറ്റിക്കൺ (65) പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടത്തിൽ വാതക ചോർച്ച ഇല്ലാത്തത് ആശ്വാസമായി.
ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ വഴിതെറ്റി സർവ്വീസ് റോഡ് വഴി വന്ന ടാങ്കറാണ് മറിഞ്ഞത്.