വർക്കല: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് പാപനാശം കുന്നിന്റെ വലിയൊരു ഭാഗം ഇടിഞ്ഞുവീണു.
നോർത്ത് ക്ലിഫ് ഭാഗത്തെ പൊലീസ് എയ്ഡ് പോസ്റ്റിന്റെ സമീപത്തെ കുന്നാണ് ഇന്നലെ രാവിലെ 9ഓടെ ഇടിഞ്ഞത്.
മഴ ശക്തമായതിനെത്തുടർന്ന് കുന്നുകളുടെ പല ഭാഗത്തും വിള്ളൽ ഉണ്ടായിരുന്നു. സുരക്ഷാവേലിയോടു ചേർന്ന് 10 മീറ്ററോളം വീതിയിലാണ് ഇടിഞ്ഞത്