ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്; ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി

IMG_20240524_165444_(1200_x_628_pixel)

തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി.

25 വർഷം പരോളില്ലാതെ ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രണ്ടാം പ്രതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷയും കോടതി ശരിവച്ചു.

ജസ്റ്റിസുമാരായ പി വി സുരേഷ് കുമാർ, ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.

2014 ഏപ്രിൽ 16നാണ് സംഭമുണ്ടായത്. അനുശാന്തിയുടെ നാലുവയസുകാരിയായ മകൾ സ്വാസ്‌തിക, ഭ‌ർത്താവിന്റെ അമ്മ ഓമന (57) എന്നിവരെ പട്ടാപ്പകൽ വീട്ടിൽ കയറി നിനോ മാത്യു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ടെക്‌നോപാർക്കിലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു നിനോ മാത്യുവും അനുശാന്തിയും. അനുശാന്തിയുമായി ഒന്നിച്ച് ജീവിക്കാൻ വേണ്ടിയാണ് നിനോ മാത്യു ക്രൂരകൃത്യം ചെയ്‌തത്.അനുശാന്തി ഇതിന് കൂട്ടുനിൽക്കുകയായിരുന്നു. നിനോയുടെ ആക്രമണത്തിൽ അനുശാന്തിയുടെ ഭർത്താവ് ലിജീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!