തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രം ഇതാദ്യ മായി വെള്ളിയാഴ്ച ഒരപൂർവ്വ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
തിരുവനന്തപുരം അമ്മത്തൊട്ടിൽ വഴി ലഭിച്ച ഇന്ത്യ, കേരളീയ, ഗഗൻ, മറ്റു പലതരത്തിലും സമിതിയുടെ പരിചരണയ്ക്കായി എത്തിയ ശ്രാവൺ, പാർവണ, ശ്രുതി എന്നീ ആറ് മാസം പ്രാമയമുള്ള ആറ് കുരുന്നുകൾക്ക് മന്ത്രി വീണാ ജോർജ്ജ് ചോറൂണ് ചടങ്ങ് നടത്തി.
കിളിക്കൂട്ടം അവധിക്കാല ക്യാമ്പിലെത്തിയ മന്ത്രി ദത്തെടുക്കൽ കേന്ദ്രത്തിൽ ഇതിനായി എത്തുകയായിരുന്നു.
സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപിയും മറ്റു ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.