വിളപ്പിൽശാല: വിളപ്പിൽശാലയിൽ മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ തീകൊളുത്തി കൊല്ലാൻ ശ്രമം.
നൂലിയോട് സ്വദേശി മനോജാണ് അമ്മ രംഭയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് മനോജ് അമ്മയെ കൊല്ലാൻ ശ്രമിച്ചത്.
സ്ഥിരമായി മനോജ് അമ്മയെ ശല്യപ്പെടുത്തി മദ്യപിക്കാൻ പണം വാങ്ങുമായിരുന്നുവെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി.