വിഴിഞ്ഞം: റേഷൻ കട കുത്തിപ്പൊളിച്ച് മേശയിൽ സൂക്ഷിച്ചിരുന്ന 4000 രൂപ മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിലായി.
വിഴിഞ്ഞം ഹാർബർ റോഡിൽ പൂല്ലൂർക്കോണം ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടിൽ താമസിക്കുന്ന ഹാഷിമിനെ(20)ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുമ്പായിരുന്നു മോഷണം. ഇയാൾ കോവളം സ്‌റ്റേഷൻ പരിധിയിൽ കട കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലും പ്രതിയാണെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.