തിരുവനന്തപുരം:ഡ്രൈവർ യദു ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയർ ആര്യ രാജേന്ദ്രന്റെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി തർക്കത്തിലെ സംഭവങ്ങൾ പുനരാവിഷ്കരിച്ച് പൊലീസ്.
ഇന്നലെ രാത്രിയായിരുന്നു പൊലീസ് നടപടി. പട്ടം പ്ലാമൂട് മുതൽ പിഎംജി വരെയാണ് ബസും കാറും ഓടിച്ചു പരിശോധിച്ചത്. മേയറുടെ പരാതി ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഡ്രൈവർ മോശമായി ആഗ്യം കാണിച്ചാൽ കാറിന്റെ പിൻ സീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്നാണ് പൊലീസ് കണ്ടെത്തൽ.
സംഭവം നടന്ന അതേസമയം തിരഞ്ഞെടുത്തായിരുന്നു പൊലീസ് പരിശോധന. യദു അശ്ലീല ആംഗ്യം കാണിച്ചെന്നാണ് മേയറുടെ പരാതി.