തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള ചരക്കുനീക്കം സുഗമമാക്കാനായി നിര്‍മിക്കാനൊരുങ്ങുന്ന വിഴിഞ്ഞം-ബാലരാമപുരം ഭൂഗര്‍ഭ റെയിൽപാതയ്ക്ക് പരിസ്ഥിതി അനുമതി നൽകാൻ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തല്‍ സമിതി ശുപാര്‍ശ ചെയ്തു.
സമിതിയുടെ നിര്‍ദേശം ലഭിച്ചതോടെ ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കും. അനുമതി ലഭിച്ചാല്‍ വിഴിഞ്ഞം രാജ്യാന്തര സീപോര്‍ട്ട് ലിമിറ്റഡിന് വര്‍ക്ക് ടെന്‍ഡര്‍ പുറപ്പെടുവിക്കാന്‍ കൊങ്കണ്‍ റെയില്‍വേയോട് ആവശ്യപ്പെടാന്‍ കഴിയും. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ നിര്‍മാണം നടത്താനാവൂ.