വർക്കല: റെയിൽവേ പാളം മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ യുവാവിനെ ട്രെയിൻ ഇടിച്ചുതെറിപ്പിച്ചു.
വർക്കലയിലാണ് സംഭവം. നെയ്യാറ്റിൻകര സ്വദേശിയായ അഖിലിനാണ് അപകടത്തിൽ പരിക്കേറ്റത്.
കന്യാകുമാരിയിൽ നിന്ന് ബംഗളൂരുവിലേയ്ക്ക് പോകുന്ന ബംഗളൂരു എക്‌സ്‌പ്രസ് ആണ് യുവാവിനെ ഇടിച്ചതെന്നാണ് വിവരം. പരിക്കേറ്റ ഇയാളെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.