തിരുവനന്തപുരം: തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു.
കേരള, തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മെയ് 31-നകം കാലവർഷം കേരളത്തിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ. കേരളമടക്കം രാജ്യത്ത് പൊതുവിൽ കാലവർഷം സാധാരണയേക്കാൾ കടുക്കുമെന്ന് റിപ്പോർട്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മൺസൂൺ പ്രവചന റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് പറയുന്നത്.