തിരുവനന്തപുരം: ശക്തമായ മഴയിൽ വർക്കല പാപനാശം ബലിമണ്ഡപത്തിൻ്റെ പിൻഭാഗത്തെ കുന്നിടിഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെ 1.30 മുതൽ ശക്തമായ കാറ്റും മഴയുമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്.
കുന്നിടിഞ്ഞത് പുലർച്ചെയായിരുന്നതിനാൽ ആൾ അപായം ഒഴിവായി. ബലി മണ്ഡപത്തിൻ്റെ പിൻഭാഗത്തും മുന്നിലുമായാണ് കുന്ന് ഇടിഞ്ഞു വീണത്.
ദിവസങ്ങൾക്ക് മുൻപാണ് പാപനാശം ഹെലിപ്പാഡ് ഭാഗത്തെ കുന്നുകൾ ഏതാണ്ട് 10 മീറ്ററോളം വീതിയിൽ ഇടിഞ്ഞു വീണത്.