തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് അഞ്ചു വരെയും ജൂൺ ഒന്നിന് ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് ഏഴു വരെയും നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
ആഭ്യന്തര വിമാനത്താവളം, ശംഖുംമുഖം, ഓൾസെയിന്റ്‌സ്, ചാക്ക, ഈഞ്ചയ്ക്കൽ, പടിഞ്ഞാറേക്കോട്ട, എസ്.പി.ഫോർട്ട് ആശുപത്രി, ശ്രീകണ്ഠേശ്വരം, തകരപ്പറമ്പ് ഫ്ലൈഓവർ, പവർഹൗസ്, ചൂരക്കാട്ടുപാളയം, കിള്ളിപ്പാലം, കരമന, പാപ്പനംകോട്, നേമം, പള്ളിച്ചൽ വരെയും പള്ളിച്ചൽ മുതൽ ഇഞ്ചിവിള വരെയും ദേശീയപാതയിൽ വാഹനങ്ങൾക്കു നിയന്ത്രണമുണ്ട്.
ചാക്ക, ലോർഡ്‌സ് ജങ്ഷൻ, വെൺപാലവട്ടം, കിംസ് ആശുപത്രി റോഡിലും ചാക്ക, പേട്ട, പള്ളിമുക്ക്, കണ്ണമ്മൂല, കുമാരപുരം, മെഡിക്കൽ കോളേജ് വരെയും വാഹനനിയന്ത്രണമുണ്ട്.
ഈ പ്രദേശങ്ങളിൽ ദേശീയപാതയുടെ 100 മീറ്റർ ചുറ്റളവിൽ ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്നതിൽ നിരോധനമുണ്ട്.