തിരുവനന്തപുരം: വെള്ളായനിയിൽ 2 കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു.
മുഹമ്മദ് ഇഹ്സാന്‍ (15), മുഹമ്മദ് ബിലാല്‍ (15) എന്നിവരാണ് മരിച്ചത്. പറക്കോട്ട് കുളത്തില്‍ വൈകീട്ട് കുളിക്കാനിറങ്ങിയതായിരുന്നു.
സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേമം വിക്ടറി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്.