വർക്കല: പാപനാശത്ത് കുന്നിടിച്ചിൽ തുടർക്കഥയാകുന്നു.വർഷങ്ങളായി പാപനാശം കുന്നുകൾ തകർച്ചാഭീഷണി നേരിടുകയാണ്
ഇന്നലെ ഏണിക്കൽ- ആലിയിറക്കം ബീച്ചുകൾക്കിടയിലായി നാലിടത്ത് കുന്നിടിഞ്ഞു. 30 മീറ്ററോളം ഉയരമുള്ള കുന്നുകൾ ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു.
പാപനാശം ഹെലിപ്പാട് പൊലീസ് എയ്ഡ് പോസ്റ്റ്, ബലിമണ്ഡപത്തിനു സമീപം, ഇടവ വെറ്റക്കട വലിയ മലപ്പുറം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി വലിയ തോതിൽ കുന്നിടിഞ്ഞിരുന്നു.