തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ കേരളതീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റും നിലനിൽക്കുന്നതായും ഇതിന്റെഫലമായി അടുത്ത ഏഴ് ദിവസം സംസ്ഥാന വ്യാപകമായി ഇടി,മിന്നൽ,കാറ്റോടുകൂടിയ മിതമായ/ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഇന്നുമുതൽ ജൂൺ 2 വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.