തിരുവനന്തപുരം: പൂട്ടിയിട്ടിരുന്ന വീട്ടിലെ ഫ്രിഡ്ജ് കത്തിനശിച്ചു.
വിഴിഞ്ഞം മുക്കോല കാഞ്ഞിരംവിള ജോയിയുടെ വീട്ടിലെ ഫ്രിഡ്ജാണ് കത്തിനശിച്ചത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. വീട്ടിൽ നിന്ന് പുകയുയരുന്നത് കണ്ട് അയൽവാസികളാണ് അഗ്നിരക്ഷാസേനയേയും പോലീസിനെയും വിവരമറിയിച്ചത്. വിഴിഞ്ഞം അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.