തിരുവനന്തപുരം:അന്തർദേശീയ യോഗ ദിനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന യോഗാ ഒളിമ്പ്യാഡിൽ പങ്കെടുക്കേണ്ട കേരള ടീമിനെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ സംസ്ഥാന യോഗ ഒളിമ്പ്യാഡ് സമാപിച്ചു.
ജി വി രാജാ സ്പോർട്സ് സ്കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്ന ഒളിമ്പ്യാടഡിന്റെ സമാപന സമ്മേളനം സായി റീജ്യണൽ ഡയറക്ടർ ജി. കിഷോർ ഉദ്ഘാടനം ചെയ്തു.
വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. സമഗ്ര ശിക്ഷാ കേരളം പ്രോജക്ട് ഡയറക്ടർ സുപ്രിയ എ, സ്പോർട്സ് കൗൺസിൽ, എസ് സി ഇ ആർ ടി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
എസ് സി ഇ ആർ ടി കേരളമാണ് യോഗ ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നത്. 14 ജില്ലകളിൽ നിന്നും 16 കുട്ടികൾ വീതം 224 കുട്ടികളാണ് സംസ്ഥാന യോഗ ഒളിമ്പ്യാഡിൽ മാറ്റുരയ്ക്കുന്നത്. സംസ്ഥാനതലത്തിൽ വിജയികളാകുന്ന മികച്ച പ്രതിഭകൾ ദേശീയ യോഗാ ഒളിമ്പ്യാഡിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
ഈ വർഷത്തെ ദേശീയ യോഗ ഒളിമ്പ്യാഡ് കർണാടകയിലെ മൈസൂർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിൽ വെച്ച് നടക്കും. 2021- 22 അധ്യയന വർഷത്തിൽ ഡൽഹിയിൽ നടന്ന ദേശീയ യോഗത്തിൽ കേരളം ഓവറോൾ ചാമ്പ്യന്മാരായിരുന്നു.