കന്യാകുമാരി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തെത്തുടർന്ന് കടുത്ത നിയന്ത്രണങ്ങളാൽ നിശ്ചലമായ കന്യാകുമാരിതീരം സാധാരണനിലയിലേക്കു മാറി.
കഴിഞ്ഞ ദിവസം നിയന്ത്രണങ്ങൾ ഒഴിവായി. വ്യാഴാഴ്ച രാവിലെ അടച്ച കച്ചവടസ്ഥാപനങ്ങൾ രാവിലെ തുറന്നു.
കന്യാകുമാരി ഭഗവതിക്ഷേത്രത്തിലേക്കും വിവേകാനന്ദപ്പാറയിലേക്കും നിയന്ത്രണത്തോടെ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചു.
രണ്ടുമണിക്കുശേഷം വീണ്ടും ബോട്ട് സർവീസ് ആരംഭിച്ചെങ്കിലും തിരക്ക് കുറവായിരുന്നു.