വർക്കല : ഒന്നിച്ചിരുന്ന് മദ്യപിക്കാൻ വിസമ്മതിച്ച അച്ഛനെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു.
മേൽവെട്ടൂർ കയറ്റാഫീസ് ജങ്ഷന് സമീപം പ്രഭാ മന്ദിരത്തിൽ പ്രസാദിനാണ് (63) വെട്ടേറ്റത്. മദ്യലഹരിയിൽ എത്തിയ മകൻ പ്രിജിത്ത് (39) ആണ് ആക്രമിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ മദ്യപിച്ചു വീട്ടിലെത്തിയ പ്രിജിത്ത് തന്റെ ഒപ്പമിരുന്ന് മദ്യപിക്കാൻ പിതാവിനോട് ആവശ്യപ്പെട്ടു. വിസമ്മതിച്ച പ്രസാദുമായി പ്രിജിത്ത് വഴക്കിടുകയും വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയുമായിരുന്നു.
നിലവിളികേട്ട് നാട്ടുകാർ എത്തുമ്പോഴേക്കും പ്രിജിത്ത് ഓടി രക്ഷപ്പെട്ടു.ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.