തിരുവനന്തപുരം:തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിന്റെ ചരിത്രത്തിലെ നാലാംമൂഴമെന്ന നേട്ടത്തിനായാണ് നിലവിലെ എംപി ശശി തരൂര്‍ ഇത്തവണ പോരാട്ടത്തിറങ്ങിയത്.
മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസിനൊപ്പം നിന്ന ചരിത്രമാണ് തിരുവനന്തപുരത്തിനുള്ളത്.
സംസ്ഥാനത്ത് ഇത്തവണ ബി ജെ പി വിജയിക്കുന്ന മണ്ഡലങ്ങളിലൊന്ന് തിരുവനന്തപുരമായിരിക്കുമെന്നാണ് പല ദേശീയ മാധ്യമങ്ങളും പുറത്തുവിട്ട എക്സിറ്റ് പോളുകള്‍ അവകാശപ്പെടുന്നത്.
കേരളത്തില്‍ ബി ജെ പി ഏറ്റവും ആദ്യം വിജയ പ്രതീക്ഷ വെച്ച് പുലർത്തി തുടങ്ങിയ ലോക്സഭ മണ്ഡലമാണ് തിരുവനന്തുപരം. 2014 ലെ തിരഞ്ഞെടുപ്പില്‍ വിജയത്തിന്റെ വക്കോളം എത്തി, 15470 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് ശശി തരൂരിന്റെ വിജയം.
2019 ലെ തിരഞ്ഞെടുപ്പിലും ബി ജെ പി രണ്ടാമത് എത്തിയെങ്കിലും കുമ്മനം രാജശേഖനേക്കാള്‍ ഒരു ലക്ഷത്തിലേറെ വോട്ട് പിടിക്കാന്‍ തരൂരിന് സാധിച്ചു. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ബി ജെ പി രണ്ടാം സ്ഥാനത്ത് എത്തിയ ഒരേയൊരു ലോക്സഭ മണ്ഡലവും തിരുവനന്തപുരമാണ്.
എന്നാൽ യു ഡി എഫില്‍ ക്യാമ്പില്‍ തരൂരിന്റെ വിജയത്തിന്റെ യാതൊരു ആത്മവിശ്വാസക്കുറവുമില്ല. തരൂരിന്റെ പ്രതിച്ഛായ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകമായി യു ഡി എഫ് കാണുന്നത്.
തിരുവനന്തപുരത്തെ മുൻ എംപിയായിരുന്ന പരിചിതമുഖമായ പന്ന്യന്‍ രവീന്ദ്രനാണ് ഇടതുമുന്നണിക്കായി കളത്തിലിറയത്.
പന്ന്യന്‍ രവീന്ദ്രന്റെ ജനകീയത തന്നെയാണ് ഇടതുക്യാമ്പുകളുടെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാന കാരണം. കഴിഞ്ഞ രണ്ട് തവണത്തേക്കാളും മികച്ച പ്രകടനം ഇത്തവണ എന്തായാലും എൽ ഡി എഫ് ഉറപ്പ് നല്‍കുന്നു.