തിരുവനന്തപുരം : നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ മൂന്നു ദിവസം ജലവിതരണം തടസ്സപ്പെടും.
അറ്റകുറ്റപ്പണിയും ശുചീകരണ പ്രവർത്തനങ്ങളും നടക്കുന്നതിനാലാണ് ഇതെന്ന് ജലഅതോറിറ്റി അറിയിച്ചു.
ഇന്നും നാളെയും ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങൾ അരുവിക്കര 72 എംഎൽഡി ജല ശുദ്ധീകരണശാലയിൽ നിന്നും വെള്ളയമ്പലത്തേക്കുള്ള പൈപ്പ് ലൈനിൽ അറ്റകുറ്റ പണികളും ഒബ്സർവേറ്ററി ഹിൽസിലെ ഗംഗാേദവി റിസർവോയറിലും ഒബ്സർവേറ്ററി റിസർവോയറിലും ശുചീകരണ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ നാളെ ഭാഗികമായും, നാളെ രാവിലെ 10 മുതൽ രാത്രി 10 വരെ പൂർണമായും ജലവിതരണം മുടങ്ങും.
വെളളയമ്പലം, ശാസ്തമംഗലം, കവടിയാർ, ഊളമ്പാറ, വഴുതക്കാട്, തൈക്കാട്, വലിയശാല, തമ്പാനൂർ, പാളയം, സ്റ്റാച്യൂ, ബേക്കറി ജംക‍്ഷൻ, പുളിമൂട്, ആയൂർവേദ കോളജ്, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, കുമാരപുരം, കണ്ണമ്മൂല, വെൺപാലവട്ടം, വഞ്ചിയൂർ, പേട്ട, ചാക്ക, പാറ്റൂർ, പാൽക്കുളങ്ങര, കരിക്കകം, ശംഖുമുഖം, വേളി, വെട്ടുകാട്, പൗണ്ട്കടവ്, ഒരുവാതിൽക്കോട്ട, ആനയറ എന്നീ പ്രദേശങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുക.
ഒബ്സർവേറ്ററി ഹിൽസ് പരിസരം, പാളയം, നന്ദാവനം, തൈക്കാട്, വലിയശാല, വഴുതയ്ക്കാട്, മേട്ടുക്കട, പിഎംജി, നന്തൻകോട്, ലോ കാേളജ്, ഗൗരീശപട്ടം, പ്ലാമൂട്, പട്ടം എന്നി വിടങ്ങളിൽ നാളെയും ബേക്കറി ജംക‍്ഷൻ, ഊറ്റുകുഴി,സെക്രട്ടേറിയറ്റ് അനെക്സ്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളജ്, പുളിമൂട് എന്നിവിടങ്ങളിൽ നാളെ ജലവിതരണം മുടങ്ങും.
ഇന്ന് മുതൽ തുടർച്ചയായി മൂന്നു ദിവസം ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങൾ പിടിപി നഗറിലുള്ള ഭൂതല ജലസംഭരണിയുടെ ശുചീകരണം, കുണ്ടമൺ കടവ് പമ്പ് ഹൗസിലെ ഇലക്ട്രിക്കൽ പാനൽ ബോർഡ് മാറ്റിവയ്ക്കൽ എന്നിവ മൂലം വാട്ടർ അതോറിറ്റിയുടെ തിരുമല കരമന സെക‍്‌ഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് മുതൽ 7 വരെ ജലവിതരണം മുടങ്ങും.
പിടിപി നഗർ മരുതംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണാറക്കോണം, മേലേത്തു മേലേ, സിപിടി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, പൈറോഡ്, പ്രേംനഗർ, ശാസ്താ നഗർ, കുഞ്ചാലുംമൂട്, മുടവൻമുകൾ, കരമന, കാലടി, നീറമൺകര, മരുതൂർക്കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, സത്യൻ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ ഇന്ന് മുതൽ വെള്ളി വരെ ജലവിതരണം മുടങ്ങും.