തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിൽ വനിതാ ഡോക്‌ടർക്ക് ഒന്നരക്കോടി രൂപ നഷ്ടമായി.
സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞായിരുന്നു തട്ടിപ്പ്. കൊറിയർ വഴി മയക്കുമരുന്ന് വന്നുവെന്നും തുടർ നടപടികൾ ഒഴിവാക്കാൻ പണം വേണമെന്നായിരുന്നു ഡോക്ടറുമായി ബന്ധപ്പെട്ട തട്ടിപ്പുകാരുടെ ആവശ്യം.
ഇത് വിശ്വസിച്ച ഡോക്ടറിൽ നിന്നാണ് ഇവർ പണം തട്ടിയത്. സംഭവത്തിൽ തിരുവനന്തപുരം പേട്ട പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.