നെയ്യാറ്റിൻകര : കുടുംബത്തിലെ മൂന്നുപേരെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.
അറപ്പുരവിള വീട്ടിൽ മണിലാൽ (50), ഭാര്യ മഞ്ജു (48), മകൻ അഭിലാൽ (18) എന്നിവരെയാണ് ഇന്നലെ രാത്രി 11ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിഷം ഉള്ളിൽ ചെന്ന് മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. മൃതദേഹങ്ങൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.