കാട്ടാക്കട :നെയ്യാർ ഡാമിൻ്റെ ഷട്ടറുകൾ തുറന്നു.
ഞായറാഴ്ച രാവിലെ 11-ന് നാല് ഷട്ടറുകളും 20 സെന്റീമീറ്റർ വീതം (ആകെ 80) തുറന്ന് നെയ്യാറിലേക്ക് വെള്ളം ഒഴുക്കിത്തുടങ്ങി.
84.750 സംഭരണശേഷിയുള്ള അണക്കെട്ടിൽ 83.460 മീറ്ററാണ് ജലനിരപ്പ്.24 മണിക്കൂറിനിടെ 77 സെന്റീമീറ്റർ വീതം ജലനിരപ്പ് ഉയരുന്നുണ്ട്.
വൃഷ്ടിപ്രദേശത്തു നീരൊഴുക്ക് ശക്തമായതിനാൽ മഴ കൂടിയാൽ ഷട്ടറുകൾ കൂടുതൽ തുറന്ന് വെള്ളം ആറിലേക്ക് ഒഴുക്കുമെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അസിസ്റ്റൻറ് എൻജിനിയർ അരുൺ അറിയിച്ചു.