തിരുവനന്തപുരം:ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളുടേയും പരിധിയിൽ ക്യാറ്റിൽ കെയർ വർക്കറായി പ്രവർത്തിക്കുന്നതിന് 18 നും 45 നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി അടിസ്ഥാന യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
താത്പര്യമുള്ളവർ ജൂൺ 14 വൈകിട്ട് മൂന്നിന് മുൻപായി ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ അതത് ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ നിന്ന് ലഭിക്കും. അപേക്ഷകരുടെ അഭിമുഖം ജൂൺ 18 ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും.