തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി.
ഇന്നുപകൽ 2.50ന് 10 ദിവസം പ്രായവും 2.8 കിലോഗ്രാം ഭാരവുമുള്ള പെൺകുഞ്ഞാണ് സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിൽ സർക്കാരിന്റെ പരിരക്ഷയ്ക്കായി എത്തിയത്.
തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 601ാമത് കുരുന്നാണ് പോറ്റമ്മമാരുടെ പരിചരണയിൽ കഴിയുന്നത്.
കുട്ടിയുടെ ജനന തീയതി ഇടതു കൈതണ്ടയിൽ കെട്ടിയിരുന്ന ടാഗിൽ രേഖപ്പെടുത്തിയിരുന്നു.
കുരുന്നിന് “നിലാ”എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.