നെയ്യാറ്റിന്‍കര: നാലു വയസ്സുള്ള ചെറുമകളെ പീഡിപ്പിച്ച കേസില്‍ 75-കാരനായ മുത്തശ്ശന് 96 വര്‍ഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ.
നെയ്യാറ്റിന്‍കര പോക്‌സോ അതിവേഗ കോടതിയാണ് തിരുവല്ലം സ്വദേശിയെ ശിക്ഷിച്ചത്. രണ്ട് വർഷം മുമ്പ് നടന്ന സംഭവത്തിന്മേലാണ് ശിക്ഷാവിധി.
പ്രതിയുടെ മകളുടെ പെണ്‍കുട്ടിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്. വീട്ടിലെത്തിയ മകള്‍ പ്രതിയുടെ ഭാര്യയുമൊത്ത് ബാങ്കില്‍ പോയതിനിടെയായിരുന്നു ക്രൂരത. തിരുവല്ലം പോലീസാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
മൂന്ന് വകുപ്പുകളിലായി 25 വര്‍ഷം വീതവും പോക്‌സോയിലെ വിവിധ വകുപ്പുകള്‍ പ്രകാരം 21 വര്‍ഷവുമാണ് ശിക്ഷിച്ചത്. ചെറുമകളെ സംരക്ഷിക്കേണ്ട മുത്തശ്ശനായ പ്രതി ചെയ്ത പ്രവൃത്തി ക്രൂരവും നിന്യവുംമാണെന്ന് കോടതി വിലയിരുത്തി