തിരുവനന്തപുരം: കുവൈത്തിൽ ഫ്ളാറ്റിലുണ്ടായ ദുരന്തത്തിൽ തിരുവനന്തപുരം സ്വദേശിയും മരിച്ചു.
വലിയമല സ്വദേശിയായ അരുൺ ബാബുവാണ് മരിച്ചത്. അരുൺ ബാബുവിന്റെ മരണം എൻബിടിസി അധികൃതർ വീട്ടുകാരെ അറിയിക്കുകയായിരുന്നു.
കമ്പനിയിൽ പർച്ചേസറായി ജോലി ചെയ്തുവരികയായിരുന്നു അരുൺ ബാബു. വിരലടയാളം വെച്ചാണ് അരുൺ ബാബുവിന്റെ മരണം തിരിച്ചറിഞ്ഞത്.
7 മാസം മുമ്പാണ് അരുൺ ബാബു കുവൈത്തിൽ പോയതെന്ന് കുടുംബം പറയുന്നു