വിഴിഞ്ഞം: കിണറ്റിൽ അകപ്പെട്ട പശുവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. മേയാൻ വിട്ടിരുന്ന പശു അബദ്ധത്തിൽ പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറിൽ അകപ്പെടുകയായിരുന്നു.
വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വിഴിഞ്ഞം അഗ്നിരക്ഷാസേനാധികൃതർ ഓക്‌സിജൻ അടക്കമുളള സൗകര്യങ്ങൾ സജ്ജമാക്കി.
ഒരു മണിക്കൂറോളം നടത്തിയ പരിശ്രമത്തിലാണ് പശുവിനെ ജീവനോടെ കരയ്‌ക്കെത്തിച്ചത്. വെങ്ങാനൂർ ചരുവിള കുന്താലംവിള വീ്ട്ടിൽ രാജമ്മയുടെ പശുവാണ് കിണറിനുളളിൽ അകപ്പെട്ടത്.