ചായക്കടക്കാരനെ ആക്രമിച്ച് കട അടിച്ചുതകർത്തു; അച്ഛനും മകനും അറസ്റ്റിൽ

പൂന്തുറ : കടം തീർക്കാൻ ആവശ്യപ്പെട്ട ചായക്കടക്കാരനെ ആക്രമിച്ച് കട അടിച്ചുതകർത്തെന്ന കേസിൽ അച്ഛനും മകനും അറസ്റ്റിൽ.

പൂന്തുറ ആലുകാട് ആറ്റരികത്ത് വീട്ടിൽ നിസാമുദീൻ(46), മകൻ സുധീർ(20) എന്നിവരെയാണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്. പൂന്തുറ എസ്.എം. ലോക്ക് ജങ്ഷനിലുള്ള ഷാഹുൽ ഹമീദിന്റെ കടയിലാണ് അക്രമം നടത്തിയത്.

ചൊവ്വാഴ്ച രാത്രി 7.30ഓടെയായിരുന്നു സംഭവം. ഷാഹുൽ ഹമീദിന്റെ ചായക്കടയിൽനിന്നാണ് പതിവായി നിസാമുദീൻ ചായ കുടിക്കുന്നത്. മുൻപ് കടം പറഞ്ഞ് കുടിച്ച ചായയുടെ പണം ഹമീദ് ചോദിച്ചതിൽ പ്രകോപിതനായി നിസാമുദീൻ വാക്കുതർക്കത്തിലേർപ്പെട്ടു.

ഇതിനുശേഷം വീട്ടിൽ ചെന്ന് മകനെയും കൂട്ടിയെത്തി കടയിൽ അക്രമം നടത്തിയെന്നാണ് പൂന്തുറ പോലീസ് പറയുന്നത്. ഇരുവരും ചേർന്ന് കടയിലെ അലമാരയും പാത്രങ്ങളും നശിപ്പിച്ചെന്നും പോലീസ് പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!