വെഞ്ഞാറമൂട് : പെട്രോൾ പമ്പിൽ ഇന്ധനം നിറച്ചശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ചു ഗൃഹനാഥൻ മരിച്ചു.
വെഞ്ഞാറമൂട് മേലെക്കുറ്റിമൂട് മണ്ണാത്തുംകുഴി രേവതി ഭവനിൽ അജയകുമാറാണ് (51) മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഒൻപതിന് പിരപ്പൻകോട് പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം.
പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറച്ച് റോഡിലേക്കിറങ്ങുന്നതിനിടെ തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അജയകുമാറിനെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.