കഴക്കൂട്ടം : വ്യാജ പാസ്പോർട്ട് നിർമാണ കേസിൽ വ്യാജ രേഖ ചമച്ചതിനും ആൾമാറാട്ടത്തിനും ഒത്താശ ചെയ്ത തുമ്പ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർക്ക് സസ്പെൻഷൻ.
സിവിൽ പൊലീസ് ഓഫിസർ അൻസിൽ അസീസിനെയാണ് ഉന്നത പൊലീസ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് സസ്പെൻഡ് ചെയ്തത്. പൊലീസുകാരന്റെ പങ്കിനെക്കുറിച്ച് ഇന്റലിജൻസ് വിഭാഗവും റിപ്പോർട്ട് ചെയ്തിരുന്നു