ലിറ്റിൽ കൈറ്റ്സ് അവാർഡ് :ജില്ലയിലെ സ്കൂളുകൾക്ക് മികച്ച നേട്ടം

തിരുവനന്തപുരം:2023-24 വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള പുരസ്കാരങ്ങളിൽ തിളങ്ങി ജില്ലയിലെ സ്കൂളുകൾ.

സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്തിന് ഗവ. ഗേൾസ് എച്ച്.എസ്.എസ് കോട്ടൺഹില്ലും, മൂന്നാം സ്ഥാനത്തിന് ഗവ. എച്ച്.എസ്.എസ് വീരണകാവും അർഹരായി. ജില്ലതലത്തിൽ ഒന്നാം സ്ഥാനം ഗവ. എച്ച്.എസ്.എസ് വെഞ്ഞാറമൂട്, രണ്ടാം സ്ഥാനം ഗവ മോഡൽ എച്ച്എസ്എസ് വെങ്ങാനൂർ, മൂന്നാംസ്ഥാനം പട്ടം സെന്‌റ് മേരീസ് എച്ച്എസ്എസ് സ്കൂളും നേടി.

സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനർഹരായ സ്കൂളുകൾക്ക് യഥാക്രമം 2,00,000, 1,50000, 1,00000 രൂപയും പ്രശസ്തി പത്രവും ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായവർക്ക് യഥാക്രമം 30,000, 25,000, 15,000 രൂപയും സമ്മാനമായി ലഭിക്കും.

ജൂലൈ ആറിന് നിയമസഭാ മന്ദിരത്തിനുള്ളിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ജില്ലാ കോ- ഓർഡിനേറ്റർ അറിയിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന ഹൈ ടെക് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 180 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വിഭാവനം ചെയ്തിട്ടുള്ളത്.

യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപ്ഡേഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം, ഡിജിറ്റൽ മാഗസിൻ, വിക്ടേഴ്സ് ചാനൽ വ്യാപനം, ന്യൂസ് തയാറാക്കൽ, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ, ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുൾപ്പെടെയുള്ള സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളിൽ യൂണിറ്റിൻ്റെ ഇടപെടൽ എന്നീ മേഖലകളിലെ യൂണിറ്റുകളുടെ 2023- 24 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡിന് അർഹരായവരെ കണ്ടെത്തിയിട്ടുള്ളത്.

ഹാർഡ് വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്ക് പുറമെ മൊബൈൽ ആപ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ- കൊമേഴ്സ്, ഇ- ഗവേണൻസ്, വീഡിയോ ഡോക്യുമെൻഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ പ്രവർത്തനം, ഹയർസെക്കണ്ടറി തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിലുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!