തിരുവനന്തപുരം: കഴക്കൂട്ടം സബ് ട്രഷറിയിലെ തട്ടിപ്പിൽ കഴക്കൂട്ടത്തെ മുൻ ട്രഷററും കരുനാഗപ്പള്ളി സബ് ട്രഷറി ട്രഷററുമായ എം.മുജീബിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.
ഇതോടെ പണം തട്ടിപ്പുമായി ബന്ധപ്പെട്ട് സസ്‌പെൻഷനായ ഉദ്യോഗസ്ഥരുടെ എണ്ണം ആറായി.കൂടുതൽ പേരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി അന്വേഷണസംഘം അറിയിച്ചു.
സംഭവത്തിൽ അഞ്ച് ജീവനക്കാരെ കഴിഞ്ഞ ദിവസങ്ങളിലായി സസ്‌പെൻഡ് ചെയ്തിരുന്നു. ജൂനിയർ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്റുമാരായ ഷാജഹാൻ, വിജയരാജ്, ഗിരീഷ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.