തിരുവനന്തപുരം: ബാലരാമപുരത്ത് ഗൃഹനാഥനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടികൊലപ്പെടുത്തിയ കേസിൽ സുഹൃത്തായ പ്രതി പോലീസ് പിടിയിൽ.
കല്ലമ്പലം കല്ലുവിള സ്വദേശിയും കൊല്ലപ്പെട്ട ബിജുവിന്‍റെ അയൽവാസിയുമായ കുമാർ ആണ് പിടിയിലായത്.
ഇന്നലെ വൈകിട്ട് വൈകുന്നേരം അഞ്ചുമണിയോടെയാണ് കൊലപാതകം നടന്നത്. ഇരുവരും ഉച്ചക്ക് ഒരുമിച്ച് മദ്യപിച്ചിരുന്നു.
ഇതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി.