വർക്കല: ട്രോളിങ് നിരോധനം ലംഘിച്ച് ചെറുമത്സ്യങ്ങളെ പിടികൂടിയ വള്ളങ്ങൾ ഫിഷറീസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി.
ചൊവ്വാഴ്ച രാവിലെ മുതലപ്പൊഴി പാലത്തിനു സമീപം നടത്തിയ പരിശോധനയിലാണ് വള്ളങ്ങൾ പിടിച്ചെടുത്തത്.
അഞ്ച് തൊഴിലാളികളായിരുന്നു വള്ളങ്ങളിലുണ്ടായിരുന്നത്. പരിശോധനയിൽ 10 സെൻ്റീമീറ്ററിന് താഴെയുള്ള രണ്ട് ബോക്സ് കൊഴിയാള മത്സ്യങ്ങൾ, 25 എച്ച്പി 4 എഞ്ചിനുകൾ, 4 തെർമ്മോക്കോൾ (പൊന്ത്), 9 ലൈറ്റുകൾ, 5 ബാറ്ററികൾ എന്നിവ പിടിച്ചെടുത്തു.