ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറുടെ അത്മഹത്യ; ബിനോയി പെൺകുട്ടിയെ പീഡിപ്പിച്ചു, ഗര്‍ഭഛിദ്രത്തിന് ഗുളിക നൽകി

IMG_20240619_212838_(1200_x_628_pixel)

തിരുവനന്തപുരം: പ്ലസ്ടു വിദ്യാർത്ഥിനിയായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് ബിനോയിക്കെതിരെ കുരുക്ക് മുറുകുന്നു.

പ്രതി റിസോർട്ടിലും വീട്ടിലും വച്ച് പെൺകുട്ടിയെ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പൊലീസ് കോടതിയെ അറിയിച്ചു. കൂടാതെ ഗർഭഛിദ്രം നടത്തുന്നതിനായി ഗുളികകൾ വാങ്ങി നൽകിയിരുന്നെന്നും പൊലീസ് പറഞ്ഞു.

തിരുവനന്തപുരം പോക്‌സോ കോടതി ബിനോയിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 18 വയസാകുന്നതിന് മുമ്പ് പെൺകുട്ടിയെ പീഡിപ്പിച്ചതിനാലാണ് ബിനോയിക്കെതിരെ പോക്‌സോ ചുമത്തിയിരിക്കുന്നത്.

ഇൻഫ്ലുവൻസർ കൂടിയായ യുവാവും പെൺകുട്ടിയും രണ്ട് വർഷത്തോളം പ്രണയത്തിലായിരുന്നു. ഈ സമയത്താണ് പീഡനം നടന്നത്. അഞ്ച് മാസം മുമ്പാണ് ഇവർ തമ്മിൽ വേർപിരിയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!