പട്ടികജാതി യുവതീ-യുവാക്കൾക്ക് തൊഴിൽ പരിശീലന പദ്ധതി

IMG_20240509_160135_(1200_x_628_pixel)

തിരുവനന്തപുരം:ജനറൽ നഴ്‌സിങ്, ബി.എസ്.സി നഴ്‌സിങ്, എഞ്ചിനീയറിങ്, ഹെൽത്ത് ഇൻസ്‌പെക്ടർ, ഐ.ടി.ഐ എന്നീ കോഴ്‌സുകൾ വിജയിച്ച പട്ടികജാതി വിഭാഗത്തിലെ യുവതീ-യുവാക്കൾക്ക് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന തൊഴിൽ പരിശീലന പദ്ധതിയിലേക്ക് അപേക്ഷിക്കാം.

ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ടവർക്കാണ് അവസരം. ബി.എസ്.സി നഴ്‌സിങ്, ജനറൽ നഴ്‌സിങ് വിജയിച്ചവർക്ക് വിവിധ സർക്കാർ ആശുപത്രികളിൽ നഴ്‌സിങ് അപ്രന്റീസായും എഞ്ചിനീയറിങ് അല്ലെങ്കിൽ ഡിപ്ലോമ കോഴ്‌സ്, ഐ.ടി.ഐ വിജയിച്ചവർക്ക് ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്‌സ് വിജയിച്ചവർക്ക് ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളിലും രണ്ട് വർഷത്തേക്കാണ് നിയമനം നൽകുന്നത്.

ജനറൽ നഴ്‌സിങ്, ബി.എസ്.സി നഴ്‌സിങ്, എഞ്ചിനീയറിങ്, ഐ.ടി.ഐ, ഹെൽത്ത് ഇൻസ്‌പെക്ടർ തൊഴിൽ പരിശീലനത്തിന് യഥാക്രമം അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ജനറൽ നഴ്‌സിങ്,ബി.എസ്.സി നഴ്‌സിങ്, എഞ്ചിനീയറിങ് അല്ലെങ്കിൽ ഡിപ്ലോമ, കേന്ദ്ര-സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ട്രേഡ് സർട്ടിഫിക്കറ്റ്, ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവയാണ് യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയറാക്കിയ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ സഹിതം ജൂൺ 28 വൈകിട്ട് അഞ്ചിന് മുൻപായി വെള്ളയ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!